ദ്രാവിഡും ബൗളര്‍മാരും വിജയമൊരുക്കി: ഗാംഗുലി
കൊല്‍ക്കത്ത: രാഹുല്‍ ദ്രാവിഡും ബൗളര്‍മാരും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
മൊഹാലി ടെസ്റിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കൊല്‍ക്കത്തയില്‍ ടീം കാഴ്ചവച്ചത്. രാഹുല്‍ ദ്രാവിഡ് കളി ജയിക്കാനാവുന്ന സ്ഥിയിലേക്ക് ഇന്ത്യയെ എത്തിച്ചു. കടുത്ത ചൂടിലും ബൗളര്‍മാര്‍ മികച്ച കളിയാണ് പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം അഫ്രിദിയെ പുറത്താക്കിയതും അഞ്ചാമത്തെ ദിവസം ആദ്യത്തെ പന്തില്‍ തന്നെ യൂനിസ് ഖാന്റൈ വിക്കറ്റ് വീഴ്ത്താനായതും പാകിസ്ഥാനെ സമ്മര്‍ദത്തിലാക്കി- ഗാംഗുലി ചൂണ്ടിക്കാട്ടി.
പാകിസ്ഥാന്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയില്ലെന്നും ആദ്യഇന്നിംഗ്സില്‍ 500 റണ്‍സെങ്കിലും എടുക്കേണ്ടതായിരുന്നെന്നും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞു.












Click it and Unblock the Notifications