കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ഭജന്റെ ബൗളിംഗ് വീണ്ടും സംശയത്തിന്റെ നിഴലില്‍

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍സിംഗിനെതിരെ ബൗളിംഗ് ചലനത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നു. ഹര്‍ഭജന്റെ ദൂസര ഏറാണ് സംശയത്തിന്റെ നിഴലിലായത്.

കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ടെസ്റിന്റെ അംപയര്‍മാരായ ഡാരെല്‍ ഹെയര്‍, സ്റീവന്‍ ബക്ക്നര്‍, മൂന്നാമത്തെ അംപയര്‍ ആരണി ജയപ്രകാശ്, മാച്ച് റഫറി ക്രിസ് ബോര്‍ഡ് എന്നിവരാണ് അന്തര്‍ദേശീയ ക്രിക്കറ്റ് കൗണ്‍സിലിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ടെസ്റിലെ ഒന്നാം ഇന്നിംഗ്സില്‍ ഹര്‍ഭജന്‍ ദൂസര എറിഞ്ഞപ്പോഴുള്ള ചലനമാണ് സംശയത്തിന് ആസ്പദം. ഐസിസിയെയും ഇന്ത്യന്‍ ടീമിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ബ്രോഡ് പറഞ്ഞു.

സംശയാസ്പദമായ ബൗളിംഗിന്റെ പേരില്‍ ഹര്‍ഭജനെതിരെ അംപയര്‍മാര്‍ ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് മൂന്നാമത്തെ തവണയാണ്. 21 ദിവസത്തിനുള്ളില്‍ ഹര്‍ഭജന്റെ ബൗളിംഗ്ചലനം ഐസിസി പാനല്‍ പരിശോധിക്കും. അതുവരെ ഹര്‍ഭജന് കളിക്കുന്നതില്‍ തടസമൊന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X