കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി സമനിലയിലാക്കാന്‍ ശ്രമിക്കില്ല: ഗാംഗുലി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: പരമ്പരയില്‍ 1-0ന് മുന്നിട്ടു നില്‍ക്കുന്നുവെന്നതുകൊണ്ട് മൂന്നാമത്തെ ടെസ്റ് സമനിലയിലാക്കാന്‍ ശ്രമിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.

ജയിക്കാന്‍ വേണ്ടിയാവും ഞങ്ങള്‍ കളിക്കുന്നത്. കഴിഞ്ഞ രണ്ട് ടെസ്റുകളില്‍ കളിച്ചതു പോലുള്ള കളി ഞങ്ങള്‍ പുറത്തെടുക്കും.- ഗാംഗുലി വ്യക്തമാക്കി.

ചിന്നസ്വാമി സ്റേഡിയത്തിലെ പിച്ച് മികച്ചതാണെന്നും പിച്ച് സ്പിന്നര്‍മാരെ സഹായിക്കുമെന്നും ഗാംഗുലി പറഞ്ഞു. കഴിഞ്ഞ കളികളില്‍ നിന്നും വ്യത്യസ്തമായി താന്‍ നീണ്ട ഇന്നിംഗ്സ് കളിക്കാന്‍ ഈ ടെസ്റില്‍ ശ്രമിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

മൂന്നാം ടെസ്റില്‍ എന്തും സംഭവിക്കാം. പാകിസ്ഥാന് മികച്ച കളിക്കാരുണ്ട്. മൊഹാലിയില്‍ ഒരു സ്പിന്നര്‍ മാത്രമായി കളിക്കാനിറങ്ങിയത് തെറ്റായിപ്പോയെന്ന് ഗാംഗുലി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X