കളിക്കുന്നത് റെക്കോഡിനു വേണ്ടിയല്ല: സച്ചിന്‍
ബാംഗ്ലൂര്‍: റെക്കോഡുകള്‍ക്ക് വേണ്ടിയല്ല താന്‍ കളിക്കുന്നതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രാജ്യത്തിന് വേണ്ടിയും ടീമിന് വേണ്ടിയുമാണ് തന്റെ കളിയെന്നും റെക്കോഡുകള്‍ അതിനിടയില്‍ സംഭവിക്കുന്നതാണെന്നും സച്ചിന്‍ പറഞ്ഞു.
ബാംഗ്ലൂര്‍ ടെസ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ് സെഞ്ച്വറി നേടുന്ന ബാറ്റ്സ്മാനെന്ന ഗവാസ്കറുടെ റെക്കോഡ് തകര്‍ക്കാനാവുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സച്ചിന്‍.
കൊല്‍ക്കത്ത ടെസ്റില്‍ ഇന്ത്യ നന്നായി കളിച്ചെന്നും ആ കളി ബാംഗ്ലൂരിലും ആവര്‍ത്തിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു.
പാകിസ്ഥാന്‍ മികച്ച ടീമാണ്. അവര്‍ക്ക് മികച്ച കളിക്കാരുണ്ട്. അവരുമായി കളിക്കുമ്പോള്‍ മികച്ച കളി തന്നെ ഇന്ത്യ പുറത്തെടുക്കണം. ഹര്‍ഭജന്റെ ബൗളിംഗ് ആക്ഷനെതിരായ പരാതി കളിയെ ബാധിക്കില്ലെന്നും സച്ചിന്‍ പറഞ്ഞു.












Click it and Unblock the Notifications