കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100-ാം ടെസ്റില്‍ ഇന്‍സമാമിന് സെഞ്ച്വറി

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഏഴിന് രണ്ട് എന്ന നിലയിലായിരുന്ന പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെയും യൂനിസ്ഖാന്റെയും കരുത്തുറ്റ വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ തിരിച്ചുവരവ് നടത്തി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ടിന് 187 എന്ന നിലയിലാണ് പാകിസ്ഥാന്‍.

തന്റെ 100-ാം ടെസ്റ് കളിക്കുന്ന ഇന്‍സമാമിന്റെ സെഞ്ച്വറിയാണ് പാകിസ്ഥാന്റെ നില മെച്ചപ്പെടുത്തിയത്. യൂനിസ്ഖാന്‍ ഇന്‍സമാമിന് മികച്ച പിന്തുണ നല്‍കി. ഇന്‍സമാമിന്റെ 21-ാം ടെസ്റ് സെഞ്ച്വറിയാണിത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്‍സമാം 109ഉം യൂനിസ്ഖാന്‍ 69ഉം റണ്‍സെടുത്തിട്ടുണ്ട്.

പാകിസ്ഥാന് തകര്‍ച്ചയോടെ തുടക്കം
മാര്‍ച്ച് 24, 2005
സമയം 10. 50 എഎം

ബാംഗ്ലൂര്‍: ഇന്ത്യക്കെതിരായ മൂന്നാമത്തെയും ഒടുവിലത്തേത്തുമായ ടെസ്റില്‍ പാകിസ്ഥാന് തകര്‍ച്ചയോടെ തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ട് വിക്കറ്റിന് 32 എന്ന നിലയിലാണ് അവര്‍.

ഏഴ് റണ്‍സെടുക്കുമ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും പാകിസ്ഥാന് നഷ്ടപ്പെട്ടു. രണ്ടാമത്തെ ഓവര്‍ എറിഞ്ഞ ബാലാജിയുടെ ആദ്യപന്തില്‍ അഫ്രിദിയെ പുറത്താക്കി. റണ്ണൊന്നുമെടുക്കാതെയാണ് അഫ്രിദി പുറത്തായത്. ബാലാജിയുടെ പന്തില്‍ ദ്രാവിഡ് പിടിച്ച് പുറത്താക്കുകയായിരുന്നു.

മൂന്നാമത്തെ ഓവറില്‍ ഇര്‍ഫാന്‍ പത്താന്‍ പാകിസ്ഥാന് അടുത്ത പ്രഹരമേല്പിച്ചു. ആറ് റണ്‍സെടുത്ത ഹമീദിനെ പത്താന്റെ പന്തില്‍ കാര്‍ത്തിക് പിടിച്ച് പുറത്താക്കി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ യൂനിസ് ഖാനും ഇന്‍സമാം ഉള്‍ ഹഖുമാണ് ക്രീസില്‍. ഇരുവരും ക്രീസില്‍ ഒന്നിക്കുമ്പോള്‍ രണ്ടിന് ഏഴ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.

നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X