Get Updates
Get notified of breaking news, exclusive insights, and must-see stories!

സെവാഗിന് ഇരട്ടസെഞ്ച്വറി; ഇന്ത്യ ശക്തമായ നിലയില്‍

ബാംഗ്ലൂര്‍: പാകിസ്ഥാനെതിരായ മൂന്നാമത്തെ ടെസ്റില്‍ വീരേന്ദര്‍ സെവാഗിന്റെ ഇരട്ടസെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടു ദിവസം മാത്രം കളി ബാക്കിനില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 379 റണ്‍സാണ് ഇന്ത്യ നേടിയിട്ടുള്ളത്. വി. വി. എസ്. ലക്ഷ്മണും (51) റണ്ണൊന്നുമെടുക്കാതെ ഇര്‍ഫാന്‍ പത്താനുമാണ് ക്രീസില്‍. 10 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഒടുവില്‍ നഷ്ടമായത്.

ഇരട്ടസെഞ്ച്വറിയോടെ സെവാഗ് പുറത്തായി
മാര്‍ച്ച് 26, 2005
സമയം 4.15 പിഎം

ബാംഗ്ലൂര്‍: ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചതിനു ശേഷം ടെസ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ ഇരട്ടസെഞ്ച്വറിയോടെ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പുറത്തായി.

201 റണ്‍സെടുത്തതിന് ശേഷം കനേരിയയുടെ പന്തിലാണ് സെവാഗ് പുറത്തായത്. പാകിസ്ഥാനെതിരെയാണ് സെവാഗ് തന്റെ ആദ്യത്തെ ഇരട്ടസെഞ്ച്വറിയുമടിച്ചത്. കഴിഞ്ഞ പാക് പര്യടനത്തിലാണ് 309 റണ്‍സോടെ ടെസ്റ് ക്രിക്കറ്റില്‍ ത്രിബിള്‍ സെഞ്ച്വറിയടിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് സെവാഗ് തന്റെ പേരില്‍ കുറിച്ചിട്ടത്.

സെവാഗിന് പിന്നാലെ ഈ ടെസ്റിലും ഫോം കണ്ടെത്താനാവാതെ ഒരു റണ്ണുമായി ഗാംഗുലി പുറത്തായി. ടെസ്റ് സെഞ്ച്വറികളുടെ എണ്ണത്തില്‍ റെക്കോഡിനുള്ള അവസരം ഒരിക്കല്‍ കൂടി നഷ്ടപ്പെടുത്തിയ സച്ചിന്‍ നേരത്തെ 41 റണ്‍സെടുത്ത് പുറത്തായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അഞ്ചിന് 343 എന്ന നിലയിലാണ് ഇന്ത്യ.

സെവാഗിന് സെഞ്ച്വറി; ഇന്ത്യ തിരിച്ചടിക്കുന്നു
മാര്‍ച്ച് 26, 2005
സമയം 2.05 പിഎം

ബാംഗ്ലൂര്‍: വീരേന്ദര്‍ സെവാഗിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ പാകിസ്ഥാന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ രണ്ടിന് 238 എന്ന നിലയിലാണ്. തന്റെ 10-ാം ടെസ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ സെവാഗിനോടൊപ്പം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ക്രീസില്‍. സെവാഗ് 138 ഉം സച്ചിന്‍ 28ഉം റണ്‍സാണെടുത്തിരിക്കുന്നത്.

138 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും ഒരു സിക്സറുകളുമുള്‍പ്പെടെയാണ് സെവാഗ് സെഞ്ച്വറി തികച്ചത്. ഗൗതം ഗംഭീറിന്റെയും (24) രാഹുല്‍ ദ്രാവിഡിന്റെയും (22) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഒന്നാം ഇന്നിംഗ്സില്‍ 570 റണ്‍സ് നേടിയ പാകിസ്ഥാനെതിരെ മൂന്നാം ദിവസം ഇന്ത്യ തിരിച്ചടിക്കുമ്പോള്‍ കളി ഡ്രോയിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് തെളിയുന്നത്.

രണ്ടാം ദിവസം യൂനിസ് ഖാന്റെ (267) ഇരട്ടസെഞ്ച്വറിയുടെ മികവിലാണ് പാകിസ്ഥാന്‍ 570 റണ്‍സെടുത്തത്. ഇന്ത്യന്‍ മണ്ണില്‍ ഒരു പാകിസ്ഥാന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ സ്കോറാണ് യൂനിസ് പടുത്തുയര്‍ത്തിയത്. ആറ് വിക്കറ്റ് വീഴ്ത്തി ഹര്‍ഭജന്‍സിംഗ് മികച്ചുനിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+