ബാംഗ്ലൂര്‍ ടെസ്റ്: ഇന്ത്യ 449ന് പുറത്ത്
ബാംഗ്ലൂര്‍: പാകിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 449 റണ്‍സിന് അവസാനിച്ചു. നേരത്തെ 570 റണ്‍സെടുത്ത പാകിസ്ഥാന് 121 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡുണ്ട്.
ആറിന് 379 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ഇര്‍ഫാന്‍ പത്താന്‍ (അഞ്ച്), ഹര്‍ഭജന്‍സിംഗ് (ഒന്ന്), ബാലാജി (രണ്ട്), കുംബ്ലെ (22) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 79 റണ്‍സെടുത്ത ലക്ഷ്മണ്‍ പുറത്താവാതെ നിന്നു.












Click it and Unblock the Notifications