Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ വിജയലക്ഷ്യം 383 റണ്‍സ്

ബാംഗ്ലൂര്‍: പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ജയിക്കാന്‍ ഇന്ത്യക്ക് ഒടുവിലത്തെ ദിവസമായ തിങ്കളാഴ്ച 358 റണ്‍സ് കൂടി അടിച്ചെടുക്കണം.

രണ്ടാമിന്നിംഗ്സില്‍ അത്യുജ്വലമായി ബാറ്റ് വീശിയ പാകിസ്ഥാന്‍ 261 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതോടെയാണ് സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ച മത്സരം ആവേശകരമായ അന്ത്യത്തിന്റെ സൂചന നല്‍കിയത്. ഒന്നാം ഇന്നിംഗ്സില്‍ 121 റണ്‍സ് ലീഡുള്ള പാകിസ്ഥാന്‍ മൊത്തം 382 റണ്‍സ് ലീഡോടെയാണ് രണ്ടാമിന്നിംഗ്സില്‍ ഡിക്ലയര്‍ ചെയ്തത്.

തുടര്‍ന്ന് ബാറ്റ് ചെയ്ത വിക്കറ്റൊന്നും നഷ്ടപ്പെടാതെ 25 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചാം ദിവസമായ വെള്ളിയാഴ്ച ഇന്ത്യക്ക് ജയിക്കാന്‍ 358 റണ്‍സ് കൂടിയെടുക്കണം. അതിനിടയില്‍ വിക്കറ്റുകള്‍ നഷ്ടമായാല്‍ ജയം പാകിസ്ഥാന്‍ കൈപ്പിടിയിലൊതുക്കും.19 റണ്‍സോടെ ഗംഭീറും ആറ് റണ്‍സോടെ സെവാഗുമാണ് ക്രീസില്‍.

നേരത്തെ പാകിസ്ഥാന് വേണ്ടി യാസിര്‍ ഹമീദ് 76ഉം ഷാഹിദ് അഫ്രിദി 58ഉഇം യൂനിസ്ഖാന്‍ 83ഉം റണ്‍സെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+