റണ്‍വേട്ടയില്‍ സച്ചിന്‍ ഗവാസ്കറെ മറികടന്നു
ബാംഗ്ലൂര്‍: ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് കൂടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ പേരില്‍ കുറിച്ചു. സുനില്‍ ഗവാസ്കറുടെ 10,122 റണ്‍സിന്റെ റെക്കോഡാണ് സച്ചിന്‍ പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റിന്റെ അഞ്ചാമത്തെ ദിവസം മറികടന്നത്.
രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ഗവാസ്കറേക്കാള്‍ നാല് റണ്‍സ് പിന്നിലായിരുന്ന സച്ചിന്‍ മുഹമ്മദ് സാമിയുടെ പന്ത് ബൗണ്ടറിയിലെത്തിച്ച് റണ്‍വേട്ടയില്‍ ലിറ്റില്‍ മാസ്റര്‍ക്കൊപ്പമെത്തി. അടുത്ത പന്തില്‍ സിംഗിളെടുത്തതോടെ സച്ചിന്‍ ഗവാസ്കറുടെ റെക്കോഡ് മറികടന്നു. പക്ഷേ 11 റണ്‍സ് കൂടിയെടുക്കുമ്പോഴേക്കും സച്ചിന്‍ പുറത്തായി. 10,134 റണ്‍സാണ് ഇപ്പോള്‍ സച്ചിന്റെ പേരിലുള്ളത്.
ടെസ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്‍മാരില്‍ രണ്ടു പേര്‍ മാത്രമേ ഇപ്പോള്‍ സച്ചിന് മുന്നിലുള്ളൂ- അലന്‍ബോര്‍ഡറും (11,174) സ്റീവ് വോയും (10,927).
ബാംഗ്ലൂരില്‍ 123-ാം ടെസ്റ് കളിക്കുന്ന സച്ചിന്‍ ആദ്യഇന്നിംഗ്സില്‍ ബ്രയന്‍ ലാറയുടെ 10,094 റണ്‍സ് മറികടന്നിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന പാകിസ്ഥാനെതിരായ രണ്ടാം ടെസ്റിലാണ് സച്ചിന്‍ 10,000 റണ്‍സ് തികയ്ക്കുന്ന ലോകത്തെ അഞ്ചാമത്തെ കളിക്കാരനായി മാറിയത്.












Click it and Unblock the Notifications