ലക്ഷ്യം പരമ്പര വിജയം: ഗാംഗുലി
കൊച്ചി: ഏകദിന പരമ്പര ജയിക്കുകയാണ് പ്രധാനമെന്നും ബാറ്റേന്തുമ്പോള്‍10,000 റണ്‍സ് തികയ്ക്കുക എന്നത് ലക്ഷ്യം താന്‍ കാര്യമാക്കുന്നില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
10,000 റണ്‍സ് തികയ്ക്കാന്‍ സൗരവ് ഗാംഗുലിക്ക് 64 റണ്‍സ് കൂടി വേണം. 10,000 റണ്‍സ് തികച്ച രണ്ട് ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ് ഏകദിനത്തിലെ റണ്‍വേട്ടയില്‍ ഗാംഗുലിക്ക് മുന്നിലുള്ളത്- സച്ചിന്‍ ടെണ്ടുല്‍ക്കറും (13,497), ഇന്‍സമാംഉള്‍ഹഖും (10,631).
അവസാനടെസ്റില്‍ ജയിച്ചതിന്റെ ആത്മവിശ്വാസം പാകിസ്ഥാനുണ്ടെങ്കിലും ഏകദിനത്തിലെ കളി തീര്‍ത്തും വ്യത്യസ്തമാണെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ വച്ച് ആസ്ത്രേലിയയെയും ദക്ഷിണാഫ്രിക്കയെയും തങ്ങള്‍ തോല്പിച്ചിട്ടുണ്ട്. സിംബാവ്വെയുമായി നടന്ന മത്സരത്തില്‍ തോറ്റെങ്കിലും ജയം ആവര്‍ത്തിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്- ഗാംഗുലി പറഞ്ഞു.












Click it and Unblock the Notifications