Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന് 5 വിക്കറ്റ്; ഇന്ത്യക്ക് 87 റണ്‍സ് ജയം

കൊച്ചി: വെടികെട്ടോടെ തുടങ്ങിയെങ്കിലും വിക്കറ്റുകള്‍ വീണതോടെ പരുങ്ങലിലായ പാകിസ്ഥാന്‍ പരമ്പരയിലെ ആദ്യഏകദിന മത്സരത്തില്‍ 87 റണ്‍സിന് ഇന്ത്യക്ക് കീഴടങ്ങി.

ജയിക്കാന്‍ 282 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന് 45.2 ഓവറില്‍ 194 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ഓപ്പണര്‍മാര്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ തുടക്കമിട്ടെങ്കിലും ഏഴാമത്തെ ഓവറില്‍ ആദ്യവിക്കറ്റ് വീണതോടെ പാകിസ്ഥാന്റെ തകര്‍ച്ച ആരംഭിച്ചു. ഒരിക്കല്‍ക്കൂടി കൊച്ചിയില്‍ തന്റെ ബൗളിംഗ് മികവ് പുറത്തെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഞ്ച് വിക്കറ്റെടുത്ത് മധ്യനിരയുടെ നടുവൊടിച്ചതോടെ പാകിസ്ഥാന്റെ തകര്‍ച്ച പൂര്‍ണമായി.

ഇന്‍സമാം ഉള്‍ ഹഖും (37) ഹാഫിസും (42) മാത്രമാണ് പാകിസ്ഥാന് വേണ്ടി ചെറുത്തുനിന്നത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 48 റണ്‍സെടുത്തെങ്കിലും ഇരുവരെയും പുറത്താക്കിയ സച്ചിന്‍ ആ കൂട്ടുകെട്ട് തകര്‍ത്തതോടെ പാകിസ്ഥാന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നീട് വന്നവരാരും പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തില്‍ വിജയിച്ചില്ല. 45.2 ഓവറില്‍ എല്ലാവരും പുറത്തായി.

ഇന്ത്യക്കു വേണ്ടി ബാലാജിയും സഹീര്‍ഖാനും രണ്ടു വീതവും നെഹ്റ ഒന്നും വിക്കറ്റ് വീഴ്ത്തി.

പാകിസ്ഥാന്റെ വിജയലക്ഷ്യം 282 റണ്‍സ്
ഏപ്രില്‍ 02, 2005

കൊച്ചി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ജയിക്കാന്‍ പാകിസ്ഥാന് 282 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രാഹുല്‍ ദ്രാവിഡിന്റെയും വീരേന്ദര്‍ സെവാഗിന്റെയും സെഞ്ച്വറികളുട ബലത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 281 റണ്‍സാണെടുത്തത്.

തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യയെ കരകയറ്റി മികച്ച സ്കോറിലെത്തിച്ചത് 95 പന്തുകളില്‍ നിന്ന് 108 റണ്‍സെടുത്ത സെവാഗും ദ്രാവിഡു(104)മാണ്. ഇരുവരും ചേര്‍ന്നുള്ള 201 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഒരു തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചു.

രണ്ടിന് നാല് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഇരുവരും ഒന്നിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും (നാല്) സൗരവ് ഗാംഗുലിയുടെയും (പൂജ്യം) എന്നിവരാണ് ആദ്യഓവറുകളില്‍ പുറത്തായത്.

പിന്നീട് 36-ാമത്തെ ഓവറില്‍ സെവാഗ് പുറത്തായതോടെ ഇന്ത്യയുടെ ബാറ്റിംഗിന് വീണ്ടും താളം നഷ്ടപ്പെട്ടു. തുടര്‍ന്നു വന്ന ബാറ്റ്സ്മാന്‍മാര്‍ക്കാര്‍ക്കും മികച്ച രീതിയില്‍ ബാറ്റ് വീശാനായില്ല. തുടര്‍ന്ന് അഞ്ച് വിക്കറ്റുകള്‍ കൂടി ഇന്ത്യ നഷ്ടപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+