പാകിസ്ഥാന്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു
കാണ്‍പൂര്‍: കാണ്‍പൂര്‍ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചു. ജയിക്കാന്‍ 250 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന്‍ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിന് ലക്ഷ്യം നേടി. ഇതോടെ ആറ് കളികളില്‍ മൂന്നിലും വിജയം നേടി പാകിസ്ഥാന്‍ മുന്‍തൂക്കം നേടി.
46 പന്തില്‍ നിന്ന് 102 റണ്‍സെടുത്ത പാക് ഓപ്പണര്‍ ഷഹീദ് അഫ്രീദിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് പാക് വിജയം അനായാസമാക്കിയത്. ഒന്‍പത് സിക്സറുകളും 10 ബൗണ്ടറിയും അടങ്ങിയതായിരുന്നു അഫ്രീദിയുടെ ഇന്നിംഗ്സ്. 102 റണ്‍സെടുത്ത് അഫ്രീദിയെ ഹര്‍ഭജന്‍ സിംഗ് പുറത്താക്കുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി രാഹുല്‍ ദ്രാവിഡ് 84 റണ്‍സും മുഹമ്മദ് കൈഫ് 78 റണ്‍സുമെടുത്തു.
പരമ്പരയിലെ അവസാനമത്സരം ഏപ്രില്‍ 19ന് ദില്ലിയില്‍ നടക്കും.












Click it and Unblock the Notifications