Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്ക് തോല്‍വി; പാകിസ്ഥാന് പരമ്പര

ദില്ലി: പാകിസ്ഥാനെതിരായ ആറാമത്തെയും ഒടുവിലത്തെയും ഏകദിനമത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. 159 റണ്‍സിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തത്. ഇതോടെ 4-2ന് പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കി.

ആദ്യത്തെ രണ്ട് കളികളും തോറ്റ പാകിസ്ഥാന്‍ പിന്നീടുള്ള നാല് കളികളും ജയിച്ചാണ് പരമ്പര നേടിയത്. ടെസ്റ് പരമ്പര 1-1ന് സമനിലയിലായിരുന്നു.

ഇന്ത്യയുടെ കീര്‍ത്തി കേട്ട ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ പോലും ഒന്നു പൊരുതിനോക്കാന്‍ പോലും തയ്യാറാവാതെ കീഴടങ്ങിയപ്പോള്‍ പാകിസ്ഥാന്‍ ഏകപക്ഷീയമായ വിജയം നേടുകയായിരുന്നു. ജയിക്കാന്‍ 304 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയുടെ എല്ലാ ബാറ്റ്സ്മാന്‍മാരും 37 ഓവറില്‍ 144 റണ്‍സെടുക്കുമ്പോഴേക്കും പുറത്തായി.

സെവാഗ് (21), സച്ചിന്‍ (9), ധോണി (24), ദ്രാവിഡ് (19), യുവരാജ്സിംഗ് (13), കെയ്ഫ് (4)- ഇങ്ങനെയാണ് ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ പ്രകടനം. വാലറ്റക്കാരില്‍ അഗാര്‍ക്കര്‍ 16ഉം ഹര്‍ഭജന്‍ 20 ഉം റണ്‍സെടുത്തു.

ഇന്ത്യക്ക് 304 റണ്‍സിന്റെ വിജയലക്ഷ്യം
1.10 പിഎം

ദില്ലി: പാകിസ്ഥാനെതിരായ ആറാമത്തെയും ഒടുവിലത്തെയും ഏകദിനമത്സരം ജയിക്കാനും പരമ്പര സമനിലയിലാക്കാനും ഇന്ത്യക്ക് 304 റണ്‍സെടുക്കണം.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 303 റണ്‍സെടുത്തത്. ഷാഹിദ് അഫ്രിദി, ഷൊഹെയ്ബ് മാലിക്, ഇന്‍സമാം ഉള്‍ ഹഖ്, യൂസഫ് യുഹാന, യൂനിസ് ഖാന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് പാകിസ്ഥാന് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.

അഞ്ചാം ഏകദിനത്തിലെന്ന പോലെ ആഞ്ഞടിച്ച ഷാഹിദ് അഫ്രിദി 22 പന്തിലാണ് 44 റണ്‍സെടുത്തത്. ആശിഷ് നെഹ്റ എറിഞ്ഞ രണ്ടാം ഓവറില്‍ അഫ്രിദി 22 റണ്‍സാണ് അടിച്ചുകൂട്ടിയത്. അഫ്രിദി നല്‍കിയ മികച്ച തുടക്കം പിന്നീട് മധ്യനിര ബാറ്റ്സ്മാന്‍മാര്‍ പ്രയോജനപ്പെടുത്തുന്നതാണ് കണ്ടത്.

ഷൊഹെയ്ബ് മാലിക് 72 റണ്‍സെടുത്തു. അഗാര്‍ക്കറുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് മാലിക് പുറത്തായത്. 50 റണ്‍സെടുത്ത യൂസഫ് യുഹാന റണ്ണൗട്ടാവുകയായിരുന്നു. 69 പന്തില്‍ 68 റണ്‍സെടുത്ത ഇന്‍സമാം ഉള്‍ ഹഖും 42 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത യൂനിസ് ഖാനും തകര്‍പ്പന്‍ ബാറ്റിംഗിലൂടെ പാകിസ്ഥാന്‍ സ്കോര്‍ 300 കടത്തുകയായിരുന്നു. ഇന്‍സമാം അവസാന ഓവറിലാണ് പുറത്തായത്.

ഇന്ത്യക്കു വേണ്ടി അജിത് അഗാര്‍ക്കറും ആശിഷ് നെഹ്റയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+