Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ്: ലോകഇലവനില്‍ ഏഴ് ഇന്ത്യന്‍ കളിക്കാര്‍

മുംബൈ: ഒക്ടോബറില്‍ ലോകചാമ്പ്യന്‍മാരായ ആസ്ത്രേലിയക്കെതിരെ നടക്കുന്ന ജോണിവാക്കര്‍ സൂപ്പര്‍ പരമ്പരയില്‍ കളിക്കുന്നതിനുള്ള ലോകഇലവനിലെ സാധ്യതാലിസ്റില്‍ ഏഴ് ഇന്ത്യന്‍ കളിക്കാരെ ഉള്‍പ്പെടുത്തി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ദ്രാവിഡ്, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍സിംഗ് എന്നിവര്‍ ഏകദിന മത്സരങ്ങള്‍ക്കും ടെസ്റിനുമുള്ള 30 അംഗ ലിസ്റില്‍ സ്ഥാനം കണ്ടെത്തി. വി. വി. എസ്. ലക്ഷ്മണ്‍, അനില്‍ കുംബ്ലെ എന്നിവരെ ടെസ്റിനുള്ള 30 അംഗ ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് സാധ്യതാലിസ്റില്‍ ഇടം കണ്ടെത്താനായില്ല.

സെലക്ടര്‍മാരുടെ ചെയര്‍മാന്‍ സുനില്‍ ഗവാസ്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏഴ് കളിക്കാരെ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടുത്തിയപ്പോള്‍ ഒമ്പത് പാകിസ്ഥാന്‍ കളിക്കാരാണ് സാധ്യതാലിസ്റില്‍ സ്ഥാനം പിടിച്ചത്.

ജൂലൈ 20ന് അന്തിമലിസ്റ് പ്രഖ്യാപിക്കും. ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിക്കുന്നതും ജൂലൈയിലായിരിക്കും. സൂപ്പര്‍ ടെസ്റിനുള്ള 14 കളിക്കാരുടെയും ഏകദിന പരമ്പരയ്ക്കുള്ള 13 കളിക്കാരുടെയും അന്തിമടീമുകളെ ആഗസ്തിലായിരിക്കും പ്രഖ്യാപിക്കുന്നത്.

ടെസ്റ് സ്ക്വാഡ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ദ്രാവിഡ്, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍സിംഗ്, വി. വി. എസ്. ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, ആന്‍ഡ്രൂ ഫ്ലിന്റോഫ്, ബ്രെന്‍ഡന്‍ മാക്കല്ലം, ഡാനിയല്‍ വെട്ടോറി, ഷുഐബ് അക്തര്‍, ഇന്‍സമാം ഉള്‍ ഹഖ്, നാവേദുല്‍ ഹസ്സന്‍, മാര്‍ക്ക് ബുച്ചര്‍, ജാക്വസ് കാലിസ്, ഹെര്‍ഷെല്ലെ ഗിബ്സ്, ടിനി, ഷോണ്‍ പൊള്ളോക്ക്, കുമാര സംഗക്കാര, മുത്തയ്യ മുരളീധരന്‍, ചാമിന്ദവാസ്, ബ്രയന്‍ ലാറ, രാംനരേഷ് സര്‍വണ്‍, സ്റീവ് ഹാര്‍മിസരണ്‍, ആന്‍ഡ്രൂ സ്റ്റോസ്, റെമക്കല്‍ ലോഗന്‍, ഡാനിഷ് കനേരിയ, യൂനിസഖാന്‍, ആന്‍ന്ദ്രേ നീല്‍, ഗ്രെയിം സ്മിത്ത്.

ഏകദിന സ്ക്വാഡ്: സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ദ്രാവിഡ്, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍സിംഗ്, ആന്‍ഡ്രൂ ഫ്ലിന്റോഫ്, ബ്രെന്‍ഡന്‍ മാക്കല്ലം, ഡാനിയല്‍ വെട്ടോറി, ഷുഐബ് അക്തര്‍, ഇന്‍സമാം ഉള്‍ ഹഖ്, നാവേദുല്‍ ഹസ്സന്‍, മാര്‍ക്ക് ബുച്ചര്‍, ജാക്വസ് കാലിസ്, ഹെര്‍ഷെല്ലെ ഗിബ്സ്, ടിനി, ഷോണ്‍ പൊള്ളോക്ക്, കുമാര സംഗക്കാര, മുത്തയ്യ മുരളീധരന്‍, ചാമിന്ദവാസ്, ബ്രയന്‍ ലാറ, രാംനരേഷ് സര്‍വണ്‍, ഡാരെന്‍ കഫ്, കെവിന്‍ പീറ്റേഴ്സണ്‍, മാര്‍കസ് ട്രെസ്കോത്തിക്, ഷാഹിദ് അഫ്രിദി, ശുവൈബ് മാലിക്, അബ്ദുള്‍ റസാക്ക്, യൂസഫ് യുഹാന, സനത് ജയസൂര്യ, ഗ്രിസ് ഗെയ്ലെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+