കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഫെഡറേഷന്‍ കപ്പ് ബ്രസീലിന്

  • By Staff
Google Oneindia Malayalam News

ഫ്രാങ്ക്ഫര്‍ട്ട്: ലോകഫുട്ബോളിലെ അമരക്കാരായി തങ്ങള്‍ വാഴുന്നതെന്തുകൊണ്ടെന്ന് ബ്രസീല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. പാരമ്പര്യവൈരികളായ അര്‍ജന്‍റീനയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ലോകചാമ്പ്യന്‍മാര്‍ കോണ്‍ഫെഡറേഷന്‍ കപ്പിലെ ജേതാക്കളായി.

ബ്രസീല്‍ ടീം അവരുടെ യഥാര്‍ഥ ഫോമും കേളീമികവും പുറത്തെടുത്താല്‍ എതിരാളികള്‍ ആരായാലും അവര്‍ നിഷ്പ്രഭരായി പോവുന്നതിന് ഒരിക്കല്‍ കൂടി ഫ്രാങ്ക്ഫര്‍ട്ട് സ്റേഡിയത്തില്‍ നടന്ന കോണ്‍ഫെഡറേഷന്‍ കപ്പിലെ കലാശക്കളി വീക്ഷിച്ച ഫുട്ബോള്‍ പ്രേമികള്‍ സാക്ഷ്യം വഹിക്കുകയായിരുന്നു. കളിയിലുടനീളം ആക്രമണത്തിന്റെ ബ്രസീലിയന്‍ സൗന്ദര്യം വഴിഞ്ഞൊഴുകിയപ്പോള്‍ അര്‍ജന്‍റീന കിട്ടിയ നല്ല അവസരങ്ങള്‍ പോലും മുതലാക്കുന്നതില്‍ പരാജയപ്പെടുന്നതാണ് കണ്ടത്. ബ്രസീലിന്റെ ആക്രമണത്തിന് മുന്നില്‍ പതറിപ്പോയ അവര്‍ക്ക് പ്രത്യാക്രമണം ഫലപ്രദമാക്കാന്‍ കഴിഞ്ഞില്ല. ലോകകപ്പിലെ യോഗ്യതാ റൗണ്ടില്‍ 3-1ന് തങ്ങളെ തോല്പിച്ചതിന് മധുരമായ പ്രതികാരം വീട്ടല്‍ കൂടിയായി ബ്രസീലിന് കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലിലെ ജയം.

ബ്രസീലിന് വേണ്ടി അഡ്രിയാനോ രണ്ടും കാക്കയും റൊണാള്‍ഡീഞ്ഞോയും ഒന്നും വീതം ഗോള്‍ നേടി. അര്‍ജന്‍റീനയുടെ ആശ്വാസഗോള്‍ നേടിയത് പാബ്ലോ അയ്മറാണ്. ഫൈനലിലും സെമിഫൈനലിലും നേടിയ രണ്ട് വീതം ഗോളുകളുള്‍പ്പെടെ മൊത്തം അഞ്ച് ഗോള്‍ നേടിയ അഡ്രിയാനോയാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍.

11-ാം മിനുട്ടില്‍ അഡ്രിയാനോയും 16-ാ മിനുട്ടില്‍ കാക്കയും നേടിയ മനോഹരമായ ഗോളുകള്‍ക്ക് മുന്നിലെത്തിയ ബ്രസീല്‍ ആദ്യപകുതിയില്‍ 2-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടില്‍ റൊണാള്‍ഡീഞ്ഞോയുടെ ഗോളിലൂടെ ബ്രസീല്‍ ലീഡ് വര്‍ധിപ്പിച്ചു. മികച്ച ലീഡ് നേടിയിട്ടും ആക്രമണം തുടര്‍ന്ന ബ്രസില്‍ അഡ്രിയാനോയുടെ കളിയിലെ രണ്ടാമത്തെ ഗോളിലൂടെ 4-0 എന്ന നിലയിലെത്തി. രണ്ടു മിനുട്ടിനകം അര്‍ജന്‍റീന ഒരു ഗോള്‍ മടക്കിയെങ്കിലും തുടര്‍ന്ന് നടത്തിയ ആക്രണങ്ങളൊന്നും ഗോളാക്കിമാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X