വിദേശടീമിന്റെ കോച്ചാകാനില്ലെന്ന് കപില്‍
ബാംഗ്ലൂര്‍: വിദേശടീമിന്റെ കോച്ചാകാനുള്ള ക്ഷണം ഒരിക്കലും സ്വീകരിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്. പരിശീലകന്റെ ജോലി തന്റെ രാജ്യത്തിനു വേണ്ടി മാത്രം ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യുന്നത് തെറ്റാണെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ ഓരോ വ്യക്തിയും വ്യത്യസ്തനാണെന്നും കപില്‍ പറഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് തന്റെ ഫോം തിരിച്ചെടുക്കാന്‍ അല്പം കൂടി സമയം നല്‍കണം. അദ്ദേഹത്തിന്റെ കഴിവിനെ സംശയിക്കുന്നത് ശരിയല്ല.
ഐസിസിയുടെ പുതിയ നിയമങ്ങള്‍ ഏകദിനമത്സരങ്ങളെ കൂടുതല്‍ ആസ്വാദ്യകരമാക്കുമെങ്കില്‍ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് കളിക്ക് ദോഷം ചെയ്യും.
ബിസിസിക്ക് ആവശ്യത്തിന് ഫണ്ടുണ്ടെന്നും ഒരു ബൗളിംഗ് കോച്ചിനെ നിയമിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications