ശ്രീലങ്കന്‍ പര്യടനത്തിന് ദ്രാവിഡ് ക്യാപ്റ്റന്‍
ബാംഗ്ലൂര്‍: ജൂലൈ അവസാനത്തില്‍ ശ്രീലങ്കയില്‍ തുടങ്ങുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെ രാഹുല്‍ ദ്രാവിഡ് നയിക്കും.
ആറ് ഏകദിനങ്ങള്‍ കളിക്കുന്നതിനു വിലക്ക് നേരിടുന്ന സൗരവ് ഗാംഗുലിയുടെ അഭാവത്തിലാണ് ദ്രാവിഡിനെ ക്യാപ്റ്റനായി നിയോഗിച്ചത്. പതിനാറാമത്തെ അംഗമായി ഗാംഗുലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിരോധനം പിന്‍വലിക്കുകയാണെങ്കില്‍ മാത്രമേ ഗാംഗുലി പര്യടനത്തിനായി ശ്രീലങ്കയിലേക്ക് തിരിക്കുകയുള്ളൂവെന്ന് ബിസിസിഐ സെക്രട്ടറി എസ്. കെ. നായര്‍ അറിയിച്ചു.
ടീം അംഗങ്ങള്‍: രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ് (വൈസ് ക്യാപ്റ്റന്‍), വി.വി.എസ്.ലക്ഷ്മണ്‍, യുവരാജ്സിംഗ്, മുഹമ്മദ് കെയ്ഫ്, സുരേഷ് റാണ, വേണുഗോപാലറാവു, മഹീന്ദ്ര സിംഗ് ധോണി, ഹര്‍ഭജന്‍സിംഗ്, അനില്‍ കുംബ്ലെ, സഹീര്‍ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, എല്‍. ബാലാജി, ആശിഷ് നെഹ്റ, ജെ. പി. യാദവ്.












Click it and Unblock the Notifications