ലോകകപ്പ്: ഇന്ത്യയുടെ ആദ്യമത്സരം ബംഗ്ലാദേശുമായി
പോര്‍ട്ട് ഒഫ് സ്പെയിന്‍: 2007ല്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 15ന് ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ ആദ്യമത്സരം. മെല്ലോ ആണ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം.
കരുത്തരായ ശ്രീലങ്കയും ബെര്‍മുഡയുമാണ് ഇന്ത്യ ഉള്‍പ്പെട്ട ബി ഗ്രൂപ്പിലെ മറ്റു ടീമുകള്‍. മാര്‍ച്ച് 19ന് ബെര്‍മുഡയുമായി ഏറ്റുമുട്ടുന്ന ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള പോരാട്ടം 23ന് ആണ്.
ആദ്യമത്സരത്തില്‍ ആതിഥേയരായ വെസ്റ് ഇന്‍ഡീസ് പാകിസ്ഥാനുമായി ഏറ്റുമുട്ടും. ജമൈക്കയില്‍ മാര്‍ച്ച് 13ന് ആണ് മത്സരം. നിലവിലുള്ള ചാമ്പ്യന്‍മാരായ ആസ്ത്രേലിയയുടെ ആദ്യമത്സരം മാര്‍ച്ച് 14ന് സ്കോട്ട്ലാന്റിന് എതിരെയാണ്. ഏപ്രില്‍ 28ന് ബാര്‍ബഡോസിലാണ് ഫൈനല്‍.
ഗ്രൂപ്പുകളും ടീമുകളും:
ഗ്രൂപ്പ് എ - ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, സ്കോട്ലാന്റ്, ഹോളണ്ട്.
ഗ്രൂപ്പ് ബി - ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ബര്‍മുഡ.
ഗ്രൂപ്പ് സി- ഇംഗ്ലണ്ട്, ന്യൂസിലാന്റ്, കെനിയ, കാനഡ.
ഗ്രൂപ്പ്് ഡി- വെസ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, സിംബാവ്വെ, അയര്‍ലാന്റ്.












Click it and Unblock the Notifications