Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാംഗുലി തിങ്കളാഴ്ച ടീമിനൊപ്പം ചേരും

ദില്ലി: സൗരവ് ഗാംഗുലി ആഗസ്ത് ഒന്ന് തിങ്കളാഴ്ച ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ശ്രീലങ്കയില്‍ ശനിയാഴ്ച ആരംഭിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യത്തെ രണ്ടു മത്സരങ്ങള്‍ക്കു ശേഷം ഗാംഗുലി ഇന്ത്യക്കു വേണ്ടി കളിച്ചേക്കും.

ഗാംഗുലിക്ക് ആറ് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നാല് മത്സരങ്ങളായി കഴിഞ്ഞ ദിവസം ഐസിസി അപ്പീല്‍സ് കമ്മിഷണര്‍ മൈക്കേല്‍ ബെലോഫ് കുറച്ചിരുന്നു. ഇനി രണ്ടു മത്സരങ്ങളില്‍ കൂടിയാണ് ഗാംഗുലിക്ക് വിലക്കുള്ളത്. നേരത്തെ പാകിസ്ഥാനുമായി നടന്ന ഏകദിന പരമ്പരയിലെ രണ്ടു കളികളില്‍ ഗാംഗുലി കളിച്ചിരുന്നില്ല. ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിലും ഗാംഗുലിക്ക് കളിക്കാനാവില്ല.

അതേ സമയം ടൂര്‍ണമെന്റിന്റെ ചട്ടങ്ങള്‍ അനുസരിച്ച് 15 കളിക്കാരെ മാത്രമേ ടീമില്‍ ഉള്‍പ്പെടുത്താനാവൂ എന്നതിനാല്‍ ഗാംഗുലിക്ക് പകരം ഒരാളെ ടീമില്‍ നിന്നൊഴിവാക്കേണ്ടിവരും. ഗാംഗുലിയെ ടീമില്‍ ഉള്‍പ്പെടുത്താനായി ആരെയാണ് ഒഴിവാക്കുകയെന്ന് വ്യക്തമല്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ഇന്‍സമാം ഉള്‍ഹഖിനും ശേഷം ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്റ്സ്മാനാവുന്നതിന് ഗാംഗുലിക്ക് 33 റണ്‍സ് കൂടി മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+