ഇന്ത്യ ടോസ് നേടി ബാറ്റിംഗിന്
ദാമ്പുല്ല: ശ്രീലങ്കയ്ക്കെതിരായ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
പുറംവേദനയെ തുടര്‍ന്ന് വി.വി.എസ്.ലക്ഷ്മണ്‍ കളിക്കുന്നില്ല. ലക്ഷ്മണില്ലാത്തതിനാല്‍ സുരേഷ് റെയ്ന, വൈ.വേണുഗോപാലറാവു എന്നീ രണ്ട് പുതുമുഖങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്.
ഗ്രെഗ് ചാപ്പലിന്റെ പരിശീലനത്തിന്‍ കീഴില്‍ ഇന്ത്യയുടെ ആദ്യമത്സരമാണിത്. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമില്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്.
പരിക്കു കാരണം ശ്രീലങ്കന്‍ ടീമില്‍ ബൗളര്‍മാരായ ചാമിന്ദ വാസു നുവാന്‍ സോയ്സയും കളിക്കുന്നല്ല.
ടീമുകള്‍: ഇന്ത്യ- രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, മഹീന്ദര്‍സിംഗ് ധേണി, യുവരാജ്സിംഗ്, മുഹമ്മദ് കെയ്ഫ്, സുരേഷ് റെയ്ന, വൈ. വേണുഗോപാലറാവു, ഹര്‍ഭജന്‍സിംഗ്, സഹീര്‍ഖാന്‍, ആശിഷ് നെഹ്റ, ഇര്‍ഫാന്‍ പത്താന്‍.
ശ്രീലങ്ക: മാര്‍വന്‍ അട്ടപ്പട്ടു (ക്യാപ്റ്റന്‍), സനത് ജയസൂര്യ, കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധന, തിലകരത്ന ദില്‍ഷന്‍, റസ്സല്‍ ആര്‍നോള്‍ഡ്, ഉപല്‍ ചന്ദന, മുത്തയ്യ മുരളീധരന്‍, ദില്‍ഹാര ഫെര്‍ണാണ്ടോ, ഫെര്‍വിസ് മെഹ്റൂഫ്, ദില്‍ഹാര.












Click it and Unblock the Notifications