ഗാംഗുലി ഏകദിനത്തില്‍ 10000 റണ്‍സ് തികച്ചു
ധാംബൂള: സൗരവ് ഗാംഗുലി ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ മൂന്നാമത്തെ ബാറ്റ്സ്മാനാണ് ഗാംഗുലി.
സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്‍സമാം ഉള്‍ ഹഖുമാണ് നേരത്തെ ഏകദിനത്തില്‍ 10000 റണ്‍സ് തികച്ചിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമനാകാന്‍ 33 റണ്‍സ് കൂടിയാണ് ഗാംഗുലിയെടുക്കേണ്ടിയിരുന്നത്.
നാല് ഏകദിന മത്സരങ്ങളില്‍ നിന്നുള്ള വിലക്കിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഗാംഗുലി ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ശ്രദ്ധാപൂര്‍വം ബാറ്റ് വീശിയാണ് ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. വീരേന്ദര്‍ സെവാഗിനൊപ്പം ഓപ്പണറായാണ് ഗാംഗുലി കളിക്കാനിറങ്ങിയത്.
110 പന്തുകളില്‍ നിന്ന് ഗാംഗുലി 51 റണ്‍സെടുത്തു. ഉപല്‍ചന്ദനയുടെ പന്തില്‍ കുറ്റിതെറിച്ചാണ് ഗാംഗുലി പുറത്തായത്.
ശ്രീലങ്കന്‍ ബാറ്റ്സ്മാനായ ജയസൂര്യക്കും ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കാന്‍ 33 റണ്‍സ് കൂടി മതി.












Click it and Unblock the Notifications