Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെന്നിസില്‍ സാനിയക്ക് 47-ാം റാങ്ക്

ദില്ലി: ഒടുവില്‍ ലോകറാങ്കിംഗില്‍ ആദ്യത്തെ അമ്പത് പേരുടെ കൂട്ടത്തില്‍ സ്ഥാനം പിടിക്കുകയെന്ന ലക്ഷ്യവും ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ കൈവരിച്ചു. അക്യുറ ക്ലാസിക് ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ഒമ്പതാം റാങ്കുകാരിയായ റഷ്യയുടെ നദിയ പെട്രോവയെ തോല്പിച്ചതോടെ സാനിയ ലോകറാങ്കിംഗില്‍ 47-ാം സ്ഥാനത്തെത്തി.

രമേഷ് കൃഷ്ണനു ശേഷം ടെന്നിസില്‍ ലോകറാങ്കിംഗില്‍ ആദ്യഅമ്പത് റാങ്കിലെത്തുന്ന ഇന്ത്യനാണ് സാനിയ. 1980 ജൂലൈയില്‍ വിജയ് അമൃത്രാജ് ലോകറാങ്കിംഗില്‍ 16-ാം സ്ഥാനത്തും 1985ല്‍ രമേഷ് കൃഷ്ണന്‍ 23-ാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

സാനിയക്കു മുമ്പ് റാങ്കിംഗില്‍ ഉയര്‍ന്ന സ്ഥാനത്തെത്തിയിട്ടുള്ളത് നിരുപമ വൈദ്യനാഥനാണ്. 1997ല്‍ നിരുപ 134-ാം സ്ഥാനത്താണെത്തിയത്. ലിയാണ്ടര്‍ പേസിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച റാങ്കിംഗ് 73-ാം സ്ഥാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+