കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അകുറ ക്ലാസിക്: സാനിയ മൂന്നാം റൗണ്ടില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: റാങ്കിംഗില്‍ തന്നേക്കാള്‍ ഏറെ മുന്നിലുള്ള പ്രഗത്ഭ കളിക്കാര്‍ക്കെതിരായ അട്ടിമറി ഇന്ത്യയുടെ ടെന്നിസ് താരം സാനിയ മിര്‍സ തുടരുന്നു. അകുറ ക്ലാസിക് ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ട് മത്സരത്തില്‍ ലോകടെന്നിസിലെ ഒമ്പതാം റാങ്കുകാരിയായ റഷ്യയുടെ നദിയ പെട്രോവയെ അട്ടിമറിച്ച് സാനിയ മൂന്നാം റൗണ്ടിലേക്ക് കടന്നു.

തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ 6-2, 6-1 എന്ന സ്കോറിനാണ് സാനിയ പെട്രോവയെ അടിയറവ് പറയിച്ചത്. ലോകറാങ്കിംഗിലെ ആദ്യത്തെ മികച്ച പത്ത് കളിക്കാര്‍ക്കെതിരെ ഈ വര്‍ഷം സാനിയ നേടുന്ന രണ്ടാമത്തെ വിജയമാണിത്. കഴിഞ്ഞ ഫിബ്രവരിയില്‍ ദുബായില്‍ സ്വെത്ലാന കുസെന്റ്സോവയെ സാനിയ അട്ടിമറിച്ചിരുന്നു.

ലോകറാങ്കിംഗില്‍ ഇപ്പോള്‍ 59-ാം സ്ഥാനത്ത് നില്‍ക്കുന്ന സാനിയ അകുറ ക്ലാസിക് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ജപ്പാന്റെ അകികോ മോറിഗാമിയെ നേരിടും. ഈ വര്‍ഷം രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ കളി ജയിച്ചിരുന്നു. വിബിംള്‍ഡണ്‍ ഒന്നാം റൗണ്ടിലാണ് സാനിയ അകികോ മോറിഗാമിക്കെതിരെ ജയം നേടിയത്.

ലോകറാങ്കിംഗിലെ ആദ്യത്തെ 50 സ്ഥാനക്കാര്‍ക്കിടയില്‍ ഇടം പിടിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടുനീങ്ങുന്ന സാനിയക്ക് പെട്രോവയ്ക്കെതിരായ ജയം മുതല്‍കൂട്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X