Get Updates
Get notified of breaking news, exclusive insights, and must-see stories!

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്റ് ടീമില്‍

മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ് ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉള്‍പ്പെടുത്തി. സിംബാബ്വെയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഏകദിന ടീമില്‍ വി.വി.എസ് ലക്ഷ്മണെയും അനില്‍ കുംബ്ലെയേയും സഹീര്‍ ഖാനെയും ലക്ഷ്മിപതി ബാലാജിയെയും ഒഴിവാക്കി.

ഏകദിന ടീമില്‍ മുബൈ ഓള്‍റൗണ്ടര്‍ അജിത്ത് അഗാര്‍ക്കറും സ്പിന്നര്‍ മുരളി കാര്‍ത്തിക്കും മടങ്ങിയെത്തി. കുംബ്ലെക്കും പകരമായാണ് കാര്‍ത്തിക്ക് ടീമിലെത്തിയത്. ഉത്തര്‍പ്രദേശിന്റെ മീഡിയം പേസര്‍ രുദ്രപ്രതാപ് സിംഗാണ് ടീമില്‍ ഇടം കണ്ടെത്തിയ പുതുമുഖം.

കൈമുട്ടില്‍ പരിക്കുള്ള സച്ചിന്‍ആരോഗ്യം വീണ്ടെടുത്താല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഏകദിന ടീമില്‍ സച്ചിനെ ഉള്‍പ്പെടുത്തിയിട്ടുമില്ല.

ടെസ്റ് ടീമില്‍ പുതുമുഖങ്ങളൊന്നുമില്ല. ഓപ്പണര്‍ ഗൗതം ഗംഭീറും വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും ടെസ്റ് ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ ഏകദിന ടീമില്‍ കളിച്ച സുരേഷ് റെയ്ന, വേണുഗോപാല്‍ റാവു, ജെ.പി.യാദവ് എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി സൗരവ് ഗാംഗുലിയെ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഏകദിന ടീം: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്(വൈസ് ക്യാപ്റ്റന്‍), വീരേന്ദ്ര സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ്,ആശിഷ് നെഹ്റ, മഹേന്ദ്ര സിംഗ് ധോണി,ജെ.പി യാദവ്, മുരളി കാര്‍ത്തിക്, സുരേഷ് റൈന, വേണുഗോപാല്‍ റാവു. ആര്‍.പി.സിംഗ്.

ടെസ്റ് ടീം: സൗരവ് ഗാംഗുലി(ക്യാപ്റ്റന്‍), രാഹുല്‍ ദ്രാവിഡ്(വൈസ് ക്യാപ്റ്റന്‍), വീരേന്ദ്ര സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്,ആശിശ് നെഹറ, അനില്‍ കുംബളെ,ദിനേഷ് കാര്‍ത്തിഖ്, ഗൗതം ഗംഭീര്‍, ബാലാജി,വി.വി.എസ് ലക്ഷ്മ്ണ്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+