സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിശീലനം തുടങ്ങി
മുംബൈ: തോളിനുള്ള പരിക്കിനെ തുടര്‍ന്ന് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചെറിയ തോതില്‍ വീണ്ടും പ്രാക്ടീസ് തുടങ്ങി.
അടുത്ത മാസം സിംബാബ്വെയില്‍ നടക്കുന്ന ടെസ്റ് പരമ്പരയില്‍ കളിക്കാനാവുമോയെന്ന ചോദ്യത്തിന് സച്ചിന്‍ വ്യക്തമായി മറുപടി പറഞ്ഞില്ല. പടിപടിയായുള്ള പരിശീലനനത്തിലൂടെ തനിക്ക് സാധാരണനിലയിലേക്ക് മടങ്ങിവരാനാവുമെന്ന് സച്ചിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ തനിക്ക് ധൃതിയില്ലെന്നും സച്ചിന്‍ പറഞ്ഞു.
സിബാംബ്വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടെസ്റ് ടീമില്‍ മാത്രമേ സച്ചിനെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഏകദിന ടീമില്‍ സച്ചിനെ ഉള്‍പ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications