ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്വെയിലേക്ക് തിരിച്ചു
മുംബൈ: ആഗസ്ത് 24 ബുധനാഴ്ച ആരംഭിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം സിംബാബ്വെയിലേക്ക് തിരിച്ചു.
കോച്ച് ഗ്രെഗ് ചാപ്പലും ടീമിനോടൊപ്പമുണ്ട്. ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിനു ശേഷം സിംബാബ്വെയുമായി നടക്കുന്ന ടെസ്റ് പരമ്പരയിലും ഇന്ത്യന്‍ ടീം പങ്കെടുക്കും. രണ്ട് ടെസ്റുകളുള്ള പരമ്പര സപ്തംബര്‍ ആറിനാണ് ആരംഭിക്കുന്നത്.
ഇന്ത്യയുടെ മാസ്റര്‍ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തോളിനുള്ള പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ സച്ചിന്‍ ഇപ്പോള്‍ പരിശീലനം നടത്തിവരികയാണ്. അദ്ദേഹം ടെസ്റ് മത്സരങ്ങളില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications