ഇന്ത്യക്ക് 50 ഓവറില്‍ 226 റണ്‍സ്
ഹരാരെ: ത്രിരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ സിംബാബ്വെക്കെതിരെ ഇന്ത്യ 50 ഓവറില്‍ 226 റണ്‍സെടുത്തു.
ഒരു ഘട്ടത്തില്‍ 121ന് നാലെന്ന ഘട്ടത്തില്‍ പതറി നിന്ന ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് യുലവരാജ് സിംഗിന്റേയും മഹേന്ദ്ര ധോണിയുടേയും ബാറ്റിംഗാണ്. ധോണി 46 ബോളില്‍ നിന്ന് 56 റണ്‍സും യുവരാജ് സിംഗ് 71 ബോളില്‍ നിന്നും 53 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന അഞ്ചാംവിക്കറ്റ് കൂട്ടുകെട്ടില്‍ 87 ബോളില്‍ നിന്ന് 103റണ്‍സെടുത്തു. 65 റണ്‍സെടുത്ത മുഹമ്മദ് കൈഫാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത്.
വീരേന്ദര്‍ സേവാഗിനു പകരക്കാനായി ടീമിലെത്തില വേണുഗോപാല്‍ റാവു ആദ്യഓവറില്‍ തന്നെ പുറത്തായി. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 20 റണ്‍സെടുത്ത് പുറത്തായി.
സിംബാംബ്വെക്കു വേണ്ടി ആന്റണി അയര്‍ലന്റ് 54റണ്‍സിന് മൂന്നുവിക്കറ്റുകളെടുത്തു.












Click it and Unblock the Notifications