യുഎസ് ഓപ്പണ്‍: സാനിയ പുറത്ത്
ന്യൂയോര്‍ക്ക്: പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലോക രണ്ടാം റാങ്കുകാരിയും ഒന്നാം സീഡുമായ മരിയ ഷറപ്പോവയോട് തോറ്റ് ഇന്ത്യയുടെ സാനിയ മിര്‍സ യുഎസ് ഓപ്പണില്‍ നിന്ന് പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയയെ ഷറപ്പോവ തോല്പിച്ചത്.
ആര്‍തര്‍ ആഷസ് സ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഷറപ്പോവയുടെ വിജയം തീര്‍ത്തും ആധികാരികമായിരുന്നു. 6-2, 6-1 എന്ന സ്കോറിനാണ് ഷറപ്പോവ സാനിയയെ തോല്പിച്ചത്.
കളിയുടെ എല്ലാ രംഗത്തും ആധിപത്യം പുലര്‍ത്തിയ ഷറപ്പോവ പ്രൊഫഷണല്‍ മികവ് കാട്ടിയാണ് വിജയം സ്വന്തമാക്കിയത്. കളിയില്‍ ആകെ ആറ് എയ്സുകള്‍ ഷറപ്പോവയുടെ റാക്കറ്റില്‍ നിന്ന് ഉതിര്‍ന്നപ്പോള്‍ ഒരു എയ്സ് മാത്രമേ സാനിയക്ക് നേടാനായുള്ളൂ. ആദ്യസെറ്റില്‍ തുടക്കത്തില്‍ സാനിയ മികച്ച കളി പുറത്തെടുത്തെങ്കിലും രണ്ടാം സെറ്റ് ഷറപ്പോവ സ്വന്തമാക്കിയത് അനായാസമായാണ്.












Click it and Unblock the Notifications