വെള്ളി മെഡല്‍ കരിയറിലെ ഏറ്റവും വലിയ നേട്ടം: അഞ്ജു
ദില്ലി: ലോക അത്ലറ്റിക് ഫൈനലില്‍ വെള്ളി മെഡല്‍ നേടിയത് തന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണെന്ന് ഇന്ത്യയുടെ മലയാളി ലോംഗ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്.
2003ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനു ശേഷം ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ താന്‍ നേടുന്ന ആദ്യത്തെ മെഡലാണിതെന്ന് അഞ്ജു പറഞ്ഞു. മികച്ച എട്ട് അത്ലറ്റുകളാണ് ഫൈനലിന് തിരഞ്ഞെടുക്കപ്പെട്ടത്. അതിനാല്‍ ലോകത്തിലെ ഏറ്റവും മികച്ചവരുമായാണ് തനിക്ക് മത്സരിക്കേണ്ടിവന്നത്.
ഈ വര്‍ഷം നേരത്തെ പല വിധത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ കാരണമാണ് തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതെ പോയതെന്ന് അഞ്ജു വ്യക്തമാക്കി.
6.75 മീറ്റര്‍ ചാടിയാണ് അഞ്ജു ലോക അത്ലറ്റിക്സ് ഫൈനലില്‍ വെള്ളി മെഡല്‍ നേടിയത്.












Click it and Unblock the Notifications