ഇന്ത്യ ഇന്നിംഗ്സിനും 90 റണ്‍സിനും ജയിച്ചു
ബുലവായോ: സിംബാബ്വെയ്ക്കതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യക്ക് ഉജ്വലവിജയം. ഒന്നര ദിവസം ബാക്കിനില്‍ക്കെ ഇന്നിംഗ്സിനും 90 റണ്‍സിനുമാണ് ഇന്ത്യ ആദ്യടെസ്റ് ജയിച്ചത്.
രണ്ടാം ഇന്നിംഗ്സില്‍ 185 റണ്‍സിന് പുറത്തായ സിംബാബ്വെ ഒന്നാം ഇന്നിംഗ്സിലെ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. നാലാം ദിവസം 47.5 ഓവറുകള്‍ക്കുള്ളില്‍ സിംബാബ്വെയെ ഇന്ത്യന്‍ ബൗളര്‍മാര്‍ അരിഞ്ഞുവീഴ്ത്തി.
വി.വി.എസ്.ലക്ഷ്മണിന്റെയും സൗരവ് ഗാംഗുലിയുടെയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 554 റണ്‍സെടുത്തിരുന്ന ഇന്ത്യയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ സിംബാബ്വെക്ക് 275 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ 185 റണ്‍സെടുക്കുമ്പോഴേക്കും അവരുടെ ബാറ്റിംഗ്നിര നിലംപൊത്തി. ഒന്നാം ഇന്നിംഗ്സില്‍ സിംബാബ്വെ 279 റണ്‍സാണെടുത്തിരുന്നത്.
ആദ്യഇന്നിംഗ്സിലേതു പോലെ രണ്ടാമിന്നിംഗ്സിലും ഇര്‍ഫാന്‍ പത്താനാണ് സിംബാബ്വെയുടെ തകര്‍ച്ചക്ക് അടിത്തറയിട്ടത്. ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റെടുത്ത പത്താന്‍ രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്വെയുടെ നാല് ഒന്നാം നിര ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകള്‍ പിഴുതു. ഒന്നാന്തരമായി പന്തെറിഞ്ഞ ഹര്‍ഭജനും നാല് വിക്കറ്റെടുത്തു. സഹീര്‍ഖാനും കുംബ്ലൈയും ഓരോ വിക്കറ്റെടുത്തു.
ഇതോടെ രണ്ട് ടെസ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലായി. സിംബാബ്വെയില്‍ ഇന്ത്യ ഇതുവരെ ഒരു ടെസ്റ് പരമ്പര ജയിച്ചിട്ടില്ല.












Click it and Unblock the Notifications