ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു: ഗാംഗുലി
ബുലവായോ: സിംബാബ്വേയുമായുള്ള ഒന്നാം ടെസ്റിനു മുമ്പ് തന്നോട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് സൗരവ് ഗാഗുലി വെളിപ്പെടുത്തി.
ബുലവായോവില്‍ നടക്കുന്ന ടെസ്റിലെ ഒന്നാമിന്നിംഗ്സില്‍ സെഞ്ച്വറി നേടിയതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നും ഗാംഗുലി. ആരാണ് തന്നോട് ക്യാപ്റ്റന്‍സി ഒഴിയാന്‍ ആവശ്യപ്പെട്ടതെന്ന് പറഞ്ഞില്ലെങ്കിലും കോച്ച് ഗ്രെഗ് ചാപ്പലാണ് ഈ നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം സൂചന നല്‍കി.
അതേ സമയം ഗാംഗുലിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം കൂടുതലൊന്നും പറയാന്‍ തയ്യാറായില്ല.
ക്യാപ്റ്റന്‍സി ഒഴിയണമെന്ന ആവശ്യം തന്നെ മാനസികമായി തളര്‍ത്തിയിരുന്നെന്നും അതുകൊണ്ടു തന്നെ സിംബാബ്വെയ്ക്കെതിരായ ബാറ്റിംഗില്‍ താന്‍ സമ്മര്‍ദത്തിനടിപ്പെട്ടിരുന്നുവെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയുടെ ഈയിടെയായുള്ള മോശപ്പെട്ട പ്രകടനം ഏകദിന മത്സരങ്ങളില്‍ മാത്രമാണെന്നും കഴിഞ്ഞ 16 ടെസ്റ് ഇന്നിംഗ്സുകളിലായി താന്‍ ആയിരത്തോളം റണ്‍സെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications