ബിസിസിഐ തിരഞ്ഞെടുപ്പ്: പവാര്‍ മത്സരിക്കും
കൊല്‍ക്കത്ത: എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ ശരത്പവാര്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ നോമിനിയായി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കും.
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പവാറിനെ നോമിനേറ്റ് ചെയ്തിട്ടുണ്ടെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് രാജ്സിംഗ് ദുംഗാര്‍പൂര്‍ അറിയിച്ചു.
സപ്തംബര്‍ 22 വ്യാഴാഴ്ചയാണ് ക്രിക്കറ്റ് ബോര്‍ഡ് ജനറല്‍ ബോഡി യോഗം തുടങ്ങുന്നത്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫറൂഖ് അബ്ദുള്ളയോടൊപ്പം പവാര്‍ ബുധനാഴ്ച രാത്രി കൊല്‍ക്കത്തയിലെത്തിയിരുന്നു.
മത്സരിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പവാര്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ ബിസിസിഐ തിരഞ്ഞെടുപ്പില്‍ പവാര്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications