ബിസിസിഐ ജനറല്‍ ബോഡി യോഗം തുടങ്ങി
കൊല്‍ക്കത്ത: ബിസിസിഐ ജനറല്‍ ബോഡി യോഗം സപ്തംബര്‍ 23 വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ തുടങ്ങി. വ്യാഴാഴ്ച ഒന്നിലേറെ തവണ നിര്‍ത്തിവച്ചതിനു ശേഷമാണ് യോഗം വെള്ളിയാഴ്ച വീണ്ടും തുടങ്ങിയത്.
കൊല്‍ക്കത്ത ഹൈക്കോടതി നിയോഗിച്ച നിരീക്ഷകരായ കെ.എന്‍.സിംഗ്, എം.എം.പുഞ്ചി, എസ്.സി.സെന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുന്നത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ ജഗ്മോഹന്‍ ഡാല്‍മിയ പക്ഷവും ശരത്പവാര്‍ പക്ഷവും എത്തിയിട്ടുണ്ട്.
വ്യാഴാഴ്ച ബിസിസിഐ യോഗം മൂന്നുതവണ നിര്‍ത്തിവച്ചിരുന്നു. മൂന്നാമത്തെ തവണ ചേര്‍ന്നപ്പോള്‍ യോഗം അനിശ്ചിതമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചില അംഗങ്ങള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച്ാ ബിസിസിഐ പ്രസിഡന്റ് രണ്‍വിര്‍സിംഗ് മഹീന്ദ്ര യോഗം നിര്‍ത്തിവച്ചത്.
അതേ സമയം ഹൈക്കോടതി നിയോഗിച്ച നിരീക്ഷകര്‍ വെള്ളിയാഴ്ച യോഗം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. യോഗം തുടങ്ങിയെങ്കിലും ബിസിസിഐ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമോയെന്ന് വ്യക്തമല്ല.












Click it and Unblock the Notifications