Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാംഗുലിയ്ക്ക് നേതൃശേഷിയില്ലെന്ന് ചാപ്പല്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ഗ്രെഗ് ചാപ്പലും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ക്യാപ്റ്റനായി തുടരുന്നതിന് സൗരവ് ഗാംഗുലിക്ക് മാനസികവും ശാരീരിക ക്ഷമതയില്ലെന്ന് ചാപ്പല്‍ ബിസിസിഐ പ്രസിഡന്റ് രണ്‍ബീര്‍ സിംഗ് മഹേന്ദ്രയ്ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

2007ലെ ലോകകപ്പ് ജയിക്കാന്‍ ഗാംഗുലിയുടെ നേതൃത്വം അപര്യാപ്തമാണെന്നും ഗാംഗുലിയെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ചാപ്പല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടീമിനെ ഒന്നിച്ചുകൊണ്ടു പോകുന്നതില്‍ ഗാംഗുലിക്ക് കഴിവില്ലെന്നും രണ്‍ബീര്‍ സിംഗ് മഹേന്ദ്രയ്ക്ക് അയച്ച ആറ് പേജ് വരുന്ന ഇ-മെയിലില്‍ ആരോപിച്ചിട്ടുണ്ട്.

ചാപ്പലിന്റെഇ-മെയില്‍ കിട്ടിയതായി മഹേന്ദ്ര സ്ഥിരീകരിച്ചു. എന്നാല്‍ കത്തിലെ ഉള്ളടക്കം പുറത്തുവിടാന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗാംഗുലിയ്ക്കെതിരെ പ്രധാനമായും ആറ് കുറ്റാരോപണങ്ങളാണ് കത്തില്‍ ചാപ്പല്‍ ഉന്നയിച്ചിരിക്കുന്നത്. ടീമില്‍ അന്ത:ഛിദ്രമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഗാംഗുലിക്ക് ക്യാപ്റ്റനായി തുടരുന്നതിനുള്ള ശാരിരീക, മാനസിക ക്ഷമതയില്ലെന്നും ടീം അംഗങ്ങള്‍ക്ക് ഗാംഗുലിയുടെ നേതൃത്വത്തില്‍ വിശ്വാസമില്ലെന്നും ചാപ്പല്‍ പറയുന്നു. എപ്പോഴും പരിക്ക് നടിക്കുന്ന അദ്ദേഹം ശാരിരീകക്ഷമ കൈവരിക്കുന്നതിന് ശ്രമിക്കുന്നില്ലെന്നും 2007ലെ ലോകകപ്പിലെ പ്രകടനത്തിലും ഇന്ത്യയുടെ ക്രിക്കറ്റ് ഭാവിക്കും ഗാംഗുലിയുടെ നേതൃത്വം ഗുണം ചെയ്യില്ലെന്നും ചാപ്പല്‍ നിരീക്ഷിക്കുന്നു.

പ്രമുഖ ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയിലാണ് ചാപ്പലിന്റെ ഇ-മിെലിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നത്. തന്നോട് ക്യാപ്റ്റന്‍ സ്ഥാനമൊഴിയാന്‍ ചാപ്പല്‍ ആവശ്യപ്പെട്ടുവെന്ന ഗാംഗുലിയുടെ വെളിപ്പെടുത്തല്‍ വിവാദമുണ്ടാക്കിയെങ്കിലും തുടര്‍ന്ന് ഇരുവരും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിച്ചുവെന്ന ധാരണ പരന്നിരുന്നു. ഇതിനിടയിലാണ് ചാപ്പലിന്റെ കത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+