ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് ഗാംഗുലി
മുംബൈ: തനിക്കെതിരെ കോച്ച് ഗ്രെഗ് ചാപ്പല്‍ ഉന്നയിച്ച വിമര്‍ശനം വിവാദപരമായ പ്രശ്നമാണെന്നും ആവശ്യപ്പെടുകയാമെങ്കില്‍ അതേ കുറിച്ച് ക്രിക്കറ്റ് ബോര്‍ഡിനോട് സംസാരിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറഞ്ഞു.
വിവാദം വീണ്ടും കൊഴുപ്പിക്കാനായി ഇപ്പോള്‍ എന്തെങ്കിലും പറയാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും ഈ വിവാദത്തിലേക്ക് ടീമിലെ മറ്റംഗങ്ങളെ വലിച്ചിഴക്കേണ്ടതില്ലെന്നും ഗാംഗുലി പറഞ്ഞു. ഡ്രസ്സിംഗ് റൂമിലെ സംഭാഷണങ്ങളെ കുറിച്ച് പുറത്തു പറയുന്നതു ശരിയല്ലെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിപ്രായത്തോട് യോജിക്കുന്നു.
വൈസ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡുമായും കോച്ച് ചാപ്പലുമായും കൂടിയാലോചിച്ചതിനു ശേഷമാണ് മുഹമ്മദ് കെയ്ഫിനെ രണ്ടു ടെസ്റുകളില്‍ നിന്നൊഴിവാക്കിയത്. ടെസ്റ് പരമ്പരയില്‍ താന്‍ നന്നായി കളിച്ചെന്നും സെഞ്ച്വറി തികച്ചതിലും രണ്ട് ടെസ്റുകള്‍ ആധികാരികമായി ജയിച്ചിലും താന്‍ സന്തുഷ്ടമാണെന്നും ഗാംഗുലി പറഞ്ഞു.
സപ്തംബര്‍ 24 ശനിയാഴ്ച രാവിലെയാണ് ഗാംഗുലി സിംബാബ്വെയില്‍ നിന്നും മടങ്ങിയെത്തിയത്.
അതിനിടെ ചാപ്പലിന്റെ കത്തിനെ കുറിച്ച് തിങ്കളാഴ്ച ചേരുന്ന ഉന്നതാധികാര സമിതിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ബിസിസിഐ സെക്രട്ടറി എസ്.കെ.നായര്‍ കൊല്‍ക്കത്തയില്‍ അറിയിച്ചു.












Click it and Unblock the Notifications