കത്ത് ചോര്‍ന്നതില്‍ ചാപ്പല്‍ നിരാശ പ്രകടിപ്പിച്ചു
മുബൈ: സൗരവ് ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ലെന്ന് കാണിച്ച ബിസിസിഐ പ്രസിഡന്റിന് താനയച്ച ഇ-മെയില്‍ സന്ദേശം ചോര്‍ന്നതില്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ നിരാശ പ്രകടിപ്പിച്ചു.
സ്വകാര്യവും രഹസ്യ സ്വഭാവവുമുള്ള ഇ-മെയിലാണ് താന്‍ ബിസിസിഐ പ്രസിഡന്റിന് അയച്ചതെന്നും അങ്ങനെയായിരിക്കണമെന്നാണ് ആഗ്രഹിച്ചെങ്കിലും അത് ചോര്‍ന്നുവെന്നും ചാപ്പല്‍ പറഞ്ഞു. സിംബാബ്വെയില്‍ നിന്നും മടങ്ങിയെത്തിയ ചാപ്പല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്ക് കൂടുതലൊന്നും പറയാനില്ലെന്ന് ചാപ്പല്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ സാധാരണമാണ്. സപ്തംബര്‍ 27ലെ ബിസിസിഐ യോഗത്തില്‍ പങ്കെടുക്കുമെന്നും ശ്രീലങ്ക, സിംബാബ്വെ പര്യടനങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ചാപ്പല്‍ അറിയിച്ചു.
ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഗൗതം ഗംഭീര്‍ദിനേശ് കാര്‍ത്തിക്ക്, മഹേന്ദ്ര സിംഗ് ധോണ യുവരാജ് സിംഗ്, മുഹമ്മദ് കൈഫ് എന്നിവരുടെ പ്രകടനത്തെ ചാപ്പല്‍ പ്രശംസിച്ചു.
സിംബാബ്വെയിലെ ഏകദിന ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ജയിക്കാനുള്ള സാധ്യതയുണ്ടായിരുനെന്നും എന്നാല്‍ അത് മുതലെടുക്കാനായില്ലെന്നും ചാപ്പല്‍ വ്യക്തമാക്കി.












Click it and Unblock the Notifications