ബിസിസിഐ യോഗം: ഒക്ടോബര്‍ മൂന്നിന് സുപ്രിം കോടതി വാദം കേള്‍ക്കും
ദില്ലി: ബിസിസിഐ യോഗത്തിന് നിരീക്ഷകരെ നിയമിക്കുന്നതു സംബന്ധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ രാജസ്ഥാന്‍, ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ഒക്ടോബര്‍ മൂന്നിന് സുപ്രിം കോടതി വാദം കേള്‍ക്കും.
രണ്ട് സുപ്രിം കോടതി ചീഫ് ജസ്റിസുമാരെ കൂടി നിരീക്ഷകരായി നിയോഗിച്ച സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റേ ചെയ്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സുപ്രിം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഹര്‍ജിയിന്മേല്‍ നേരത്തെ വാദം കേള്‍ക്കണമെന്ന ഹര്‍ജിക്കാരുടെ അപേക്ഷ സുപ്രിം കോടതി തള്ളി.












Click it and Unblock the Notifications