കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ റിവ്യു കമ്മിറ്റി യോഗം തുടങ്ങി

  • By Staff
Google Oneindia Malayalam News

മുംബൈ: ചാപ്പല്‍-ഗാംഗുലി വിവാദം ചര്‍ച്ച ചെയ്യുന്നതിനായി ബിസിസിഐ റിവ്യു കമ്മിറ്റി യോഗം ആരംഭിച്ചു. സപ്തംബര്‍ 27 ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് യോഗം തുടങ്ങിയത്.

ചാപ്പലിനെയും ഗാംഗുലിയെയും കൂടാതെ ബിസിസിഐ പ്രസിഡന്റ് രണ്‍വീര്‍ സിംഗ് മഹേന്ദ്ര, മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയ, ബിസിസിഐ സെക്രട്ടറി എസ്.കെ.നായര്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ സുനില്‍ ഗവാസ്കര്‍, രവിശാസ്ത്രി, ശ്രിനിവാസ വെങ്കട്ടരാമന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ജോണ്‍ റൈറ്റ് വിരമിച്ചതിനെ തുടര്‍ന്ന് പുതിയ കോച്ചിനെ കണ്ടെത്താനായി രൂപീകരിക്കപ്പെട്ട സമിതിയെ പിന്നീട് കോച്ചിന്റെ സാന്നിധ്യത്തില്‍ ടീമിന്റെ ഏകദിന, ടെസ്റ് മത്സരങ്ങളിലെ കളി വിലയിരുത്താനായുള്ള ബോഡിയായി ബോര്‍ഡിന്റെ ഉന്നതാധികാര സമിതി നിയോഗിക്കുകയായിരുന്നു.

ശ്രീലങ്ക, സിംബാബ്വെ പര്യടനങ്ങളിലുണ്ടായ സംഭവങ്ങളെയും ടീം അംഗങ്ങളുടെ പ്രകടനത്തെയും ഗാംഗുലിയുമായുള്ള ഭിന്നതയെയും കുറിച്ച് വിലയിരുത്താന്‍ കമ്മിറ്റി ചാപ്പലിനോട് ആവശ്യപ്പെട്ടേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X