കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്ക് വിശ്രമം വേണമെന്ന് ഗാംഗുലി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: വരുന്ന മത്സരങ്ങള്‍ക്ക് നന്നായി തയ്യാറെടുക്കാന്‍ തനിക്ക് ഇപ്പോള്‍ അല്‍പം വിശ്രമം വേണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കോച്ച് ഗ്രെഗ് ചാപ്പലുമായുളള പ്രശ്നത്തെ തുടര്‍ന്ന് ബിസിസിഐ റിവ്യൂകമ്മറ്റി മീറ്റിംഗില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.

കോച്ചുമായുളള പ്രശ്നങ്ങള്‍ക്ക് പരിഹാരമായോയെന്ന ചോദ്യത്തിന് താന്‍ പ്രശ്നത്തില്‍ തന്നെ പെട്ടു കിടക്കുക്കേണ്ടതുണ്ടോയെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. അടുത്ത മാസം നടക്കാനിരിക്കുന്ന ചലഞ്ചര്‍ മത്സരത്തിന് ഇനിയും സമയമുണ്ടെന്നും അതുവരെ തനിക്ക് വിശ്രമം വേണമെന്നും ഗാംഗുലി പറഞ്ഞു. റിവ്യൂ കമ്മറ്റി മീറ്റിംഗിനെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാന്‍ ഗാംഗുലി തയ്യാറായില്ല.

ടീമിനുള്ളിലെ പ്രശ്നങ്ങളെക്കുറിച്ച് വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഗ്രെഗ് ചാപ്പലിനും സൗരവിനും ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X