കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലി പരിക്കിന്റെ പിടിയില്‍

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ഒക്ടോബര്‍ 10ന് ചാലഞ്ചര്‍ ടൂര്‍ണമെന്റ് തുടങ്ങാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പരിക്കിന്റെ പിടിയില്‍. വലത്തേ തോളിനേറ്റ പരിക്ക് മൂലം വിഷമിക്കുന്ന ഗാംഗുലി ടീം ഫിസിയോ ജോണ്‍ ഗ്ലോസ്ററുടെയും മെഡിക്കല്‍ പാനല്‍ തലവന്‍ ആനന്ദ് ജോഷിയുടെയും ഉപദേശം തേടിയതിനു ശേഷമായിരിക്കും ടൂര്‍ണമെന്റില്‍ കളിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കുന്നത്.

കഴിഞ്ഞ മാസം സിംബാബ്വെയില്‍ ഒരു പരിശീലന മത്സരത്തിനിടയിലാണ് ഗാംഗുലിക്ക് തോളില്‍ പരിക്കേറ്റത്. സച്ചിന്‍ ടെണ്ടുല്‍ക്കറെ ബാധിച്ച ടെന്നിസ് എല്‍ബോ എന്ന രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ഗാംഗുലിയെന്ന് അഭ്യൂഹമുണ്ട്.

ചാലഞ്ചര്‍ കപ്പിലെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ക്യാപ്റ്റനായ ഗാംഗുലി ടൂര്‍ണമെന്റില്‍ കളിക്കുമോയെന്ന് വ്യക്തമല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X