വെസ്റ് സോണിനെ സച്ചിന്‍ നയിക്കും
മുംബൈ: പരിക്കില്‍ നിന്ന് മുക്തമായതിനു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ വെസ്റ് സോണ്‍ ടീമിനെ നയിക്കും. ബറോഡയില്‍ ഒക്ടോബര്‍ 20 മുതല്‍ 23 വരെയാണ് ടൂര്‍ണമെന്റ്.
പരിക്ക് മൂലം നാല് മാസം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന സച്ചിന്‍ ഒക്ടോബര്‍ 10 മുതല്‍ 13 വരെ നടക്കുന്ന എന്‍കെപി സാല്‍വെ ചാലഞ്ചര്‍ ട്രോഫിയിലൂടെ ക്രിക്കറ്റില്‍ വീണ്ടും സജീവമാവുകയാണ്. തിരിച്ചുവരവിന്റെ തുടക്കത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് സച്ചിന്‍ താത്പര്യപ്പെടുന്നത്.
വെസ്റ് സോണ്‍ ടീമില്‍ ഇര്‍ഫാന്‍ പഠാന്‍, സഹീര്‍ഖാന്‍, അജിത് അഗാര്‍കര്‍ എന്നിവരുമുണ്ട്. നാഗ്പൂരില്‍ ഒക്ടോബര്‍ 25ന് ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ഏകദിനമത്സരത്തിനുള്ള ടീമിലും ഈ മൂന്ന് ബൗളര്‍മാരും സ്ഥാനം പിടിച്ചേക്കും. ഒക്ടോബര്‍ 14ന് മൊഹാലിയിലാണ് ആദ്യഏകദിനമത്സരം നടക്കുന്നത്.












Click it and Unblock the Notifications