ഗാംഗുലി ചാലഞ്ചര്‍ ട്രോഫിയില്‍ കളിക്കില്ല
മുംബൈ: തോളിലെ പരിക്കു കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വരാനിരിക്കുന്ന ചാലഞ്ചര്‍ ഏകദിന ടൂര്‍ണമെന്റില്‍ കളിക്കില്ല.
ഗാംഗുലിയുടെ തോളിലെ പരിക്ക് ടെന്നിസ് എല്‍ബോയുടെ ലക്ഷണമാണെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ടീം ഫിസിയോ ജോണ്‍ ഗ്ലോസ്ററുടെയും ബിസിസിഐ ഡോക്ടര്‍ ആനന്ദ് ജോഷിയുടെയു നിഗമനം. മുംബൈയില്‍ ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച രാവിലെയാണ് ഗാംഗുലിയുടെ പരിക്ക് ഇരുവരും പരിശോധിച്ചത്.
പത്ത് ദിവസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. ടെന്നിസ് എല്‍ബോ കാരണമാണ് സച്ചിനും സജീവ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നത്.












Click it and Unblock the Notifications