ടീം അംഗങ്ങള്‍ക്കിടയില്‍ അനൈക്യമില്ല: സച്ചിന്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും കോച്ച് ഗ്രെഗ് ചാപ്പലും തമ്മിലുള്ള പരസ്യമായ ഭിന്നതയെ തുടര്‍ന്ന് ടീം അംഗങ്ങള്‍ക്കിടയില്‍ അനൈക്യമൊന്നുമില്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാമെങ്കിലും ടീം അംഗങ്ളും കോച്ചും ഒന്നിച്ചാണ് നില്‍ക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാവാമെന്നതു പോലെയാണിത്. എന്നാല്‍ അതുകൊണ്ട് ടീമില്‍ ഐക്യമില്ലെന്ന് പറയാനാവില്ല.
ടീമായാലും കോച്ചായാലും ജയിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനായുള്ള വഴിയെ സംബന്ധിച്ചു മാത്രമാണ് വ്യത്യസ്ത അഭിപ്രായമുള്ളത്. ടീമിന് ഒരു മീഡിയ മാനേജര്‍ ആവശ്യമാണെന്നും കളിക്കാരുടെയും മാധ്യമങ്ങളുടെയും ഭാഷ മനസിലാക്കാന്‍ കഴിവലുള്ളയാളാവണം ഈ സ്ഥാനത്തേക്ക് വരേണ്ടതെന്നും സച്ചിന്‍ പറഞ്ഞു.












Click it and Unblock the Notifications