ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പേസ്ബൗളറും മലയാളിയുമായ ശ്രീശാന്തും ടീമിലിടം നേടിയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ ഒക്ടോബര്‍ 14 വെള്ളിയാഴ്ച ചേര്‍ന്ന ബിസിസിഐ യോഗമാണ് 15 അംഗ ടീമിനെ തിരഞ്ഞെടുത്തത്.
രാഹുല്‍ ദ്രാവിഡ് (ക്യാപ്റ്റന്‍), സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദ്ര സേവാഗ്, യുവരജ-് സിങ്, അജ-ിത് അഗാര്‍ക്കര്‍, എം.എസ്.ധോണി, വേണുഗോപാല്‍ റാവു, ഹര്‍ഭജ-ന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, ഗൗതം ഗംഭീര്‍, സുരേഷ് റെയ് ന, ജെ-.പി.യാദവ്, മുരളി കാര്‍ത്തിക്, ശ്രീശാന്ത്, ആര്‍.പി. സിങ് എന്നിവരാണ് ടീമിലെ അംഗങ്ങള്‍.
ഇന്ത്യയില്‍ വച്ചു നടക്കുന്ന മത്സരത്തിന്റെ ക്യാപ്റ്റനായി രാഹുല്‍ ദ്രാവിഡിനെ വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തിരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications