പ്രതികരിക്കാനില്ലെന്ന് സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരെയുള്ള ഏകദിനപരമ്പരക്കുള്ള ടീമില്‍ നിന്നും പുറത്തായതിനെ കുറിച്ച് പ്രതികരിക്കാന്‍ സൗരവ് ഗാംഗുലി വിസമ്മതിച്ചു. ഇതെക്കുറിച്ച് താന്‍ ഒന്നും പറയാന്‍ പോകുന്നില്ലെന്നും അതിനായി കാത്തുനില്‍ക്കേണ്ടെന്നും കൊല്‍ക്കത്തയിലെ തന്റെ വസതിക്കു മുന്നില്‍ കൂടിയ മാധ്യമപ്രവര്‍ത്തകരോട് ഗാംഗുലി പറഞ്ഞു.
ശ്രീലങ്കക്കെതിരെ നടക്കുന്ന ആദ്യരണ്ടു മത്സരങ്ങളില്‍ നിന്നാണ് ഗാംഗുലിയെ ഒഴിവാക്കിയിരിക്കുന്നത്. ശ്രീലങ്കക്കും ദക്ഷിണാഫ്രിക്കക്കും എതിരെയുള്ള പരമ്പരകളിലെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും സൗരവ് ഗാംഗുലിയെ ഒഴിവാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിച്ചു നിര്‍ത്തിയിരിക്കുന്നത്.
ഏകദിനപരമ്പരകളില്‍ ഗാംഗുലിക്കു പകരം ദ്രാവിഡായിരിക്കും ഇന്ത്യയെ നയിക്കുക.












Click it and Unblock the Notifications