ബിസിസിഐ: കൃഷ്ണമൂര്‍ത്തിയെ നിരീക്ഷകനാക്കണമെന്ന് ഇരുപക്ഷവും
ദില്ലി: ബിസിസിഐ തിരഞ്ഞെടുപ്പിന് നിരീക്ഷകനായി മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എസ്.കൃഷ്ണമൂര്‍ത്തിയെ നിയോഗിക്കാന്‍ തര്‍ക്കത്തിലുള്ള ഇരുവിഭാഗവും സുപ്രിം കോടതിയോട് അഭ്യര്‍ഥിച്ചു.
ഇരുവിഭാഗങ്ങള്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകരാണ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ചിനെ ഇക്കാര്യമറിയിച്ചത്. നിരീക്ഷകനാവുന്നതിന് താത്പര്യമുണ്ടോയെന്ന് കൃഷ്ണമൂര്‍ത്തിയോട് ആരായാനും അദ്ദേഹം അതിന് സന്നദ്ധനാണോയെന്ന കാര്യം കോടതിയെ അറിയിക്കുന്നതിനും ഡിവിഷന്‍ ബെഞ്ച് അഭിഭാഷകരോട് ആവശ്യപ്പെട്ടു. കേസില്‍ വെള്ളിയാഴ്ച സുപ്രിം കോടതി തുടര്‍ന്നു വാദം കേള്‍ക്കും.
ബിസിസിഐ തിരഞ്ഞെടുപ്പിന് നിരീക്ഷകരായി രണ്ട് മുന്‍ചീഫ് ജസ്റിസുമാരെ നിയോഗിച്ച കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ രാജസ്ഥാന്‍, ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷനുകളും ചെന്നൈയിലെ നേതാജി ക്രിക്കറ്റ് ക്ലബ്ബുമാണ് സുപ്രിം കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്.












Click it and Unblock the Notifications