സെഞ്ച്വറിയോടെ ഗാംഗുലി വീണ്ടും ഫോമില്‍
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരുമെന്ന സൂചന നല്‍കിക്കൊണ്ട് ദുലീപ് ട്രോഫിയില്‍ സൗരവ് ഗാംഗുലി ഉജ്വല സെഞ്ച്വറി നേടി.
ഈസ്റ് സോണിനു വേണ്ടി ഉജ്വലമായി കളിച്ച് സെഞ്ച്വറിയടിച്ച ഗാംഗുലി 109 റണ്‍സുമായി ക്രീസിലുണ്ട്. 18 ഫോറുകളും ആറ് സിക്സറുകളുമടിച്ചാണ് ഗാംഗുലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഈസ്റ്സോണ്‍ അഞ്ച് വിക്കറ്റിന് 234 റണ്‍സെടുത്തിട്ടുണ്ട്.
ഗ്രെഗ് ചാപ്പലുമായുള്ള വിവാദവും ഫോമില്ലായ്മയും കരിയറില്‍ നിഴല്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് ശ്രീലങ്കയയുമായുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഗാംഗുലിയെ ഒഴിവാക്കിയിരുന്നു.
നേരത്തെ ഗാംഗുലി രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിഗ് മികവും തെളിയിച്ചിരുന്നു. 178ന് പുറത്തായ നോര്‍ത്ത് സോണിന്റെ രണ്ട് വാലറ്റ ബാറ്റ്സ്മാന്‍മാരെയാണ് ഗാംഗുലി പുറത്താക്കിയത്. ഈസ്റ് സോണിന് ഇപ്പോള്‍ 56 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.












Click it and Unblock the Notifications