അടുത്ത മൂന്ന് കളികളിലും ഗാംഗുലി ഇല്ല
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അടുത്ത മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ടീമില്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയില്ല. ഒക്ടോബര്‍ 28 വെള്ളിയാഴ് മൊഹാിയില്‍ നടന്ന രണ്ടാം ഏകദിനത്തിനു ശേഷം യോഗം ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി ആദ്യ രണ്ട് ഏകദിനങ്ങളിലും കളിച്ച 15 അംഗ ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചു.
ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും കോച്ച് ഗ്രെഗ് ചാപ്പലും ടീം ഫിസിയോ ഗ്ലോസ്ററും സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. ആദ്യ മത്സരത്തില്‍ കളിച്ച ടീമിനെ തന്നെ നിലനിര്‍ത്താന്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നെന്ന് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ബി.സി.സി.ഐ. സെക്രട്ടറി എസ്.കെ. നായര്‍ പറഞ്ഞു.
2007ലെ ലോകകപ്പ് മുന്നില്‍ കണ്ട് മികച്ച ഒരു ടീമിനെ കെട്ടിപ്പടുക്കാനാണ് ശ്രമമെന്നും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍മോറെ വ്യക്തമാക്കി.
ഗാംഗുലി ഉള്‍പ്പെടെ പല കളിക്കാരുടെയും പേരുകള്‍ പരിഗണിച്ചുവെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മോറെ പറഞ്ഞു.












Click it and Unblock the Notifications