അഞ്ചാം ഏകദിനം: അഹമ്മദാബാദില്‍ കനത്ത സുരക്ഷ
അഹമ്മദാബാദ്: ദില്ലി സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം നടക്കുന്ന അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടാല്‍ സ്റേഡിയത്തില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നവംബര്‍ ആറ് ഞായറാഴ്ചയാണ് അഹമ്മദാബാദില്‍ അഞ്ചാം ഏകദിനം നടക്കുന്നത്. മത്സരം നടക്കുമ്പോള്‍ സ്റേഡിയത്തിലും പരിസരത്തിലുമായി 1400ലേറെ പൊലീസുകാരെ വിന്യസിക്കും. പ്രശ്നസാധ്യതയുള്ള സ്ഥലമെന്ന നിലയിലാണ് അഹമ്മദാബാദില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നത്.
ഞായറാഴ്ച പകലും രാത്രിയുമായാണ് മത്സരം. ഇരുടീമും ശനിയാഴ്ച അഹമ്മദാബാദിലെത്തും.












Click it and Unblock the Notifications