Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിക്കറ്റ്: എകദിന പരമ്പര ഇന്ത്യ നേടി

പൂന: ശ്രീലങ്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ ഇന്ത്യ നേടി. പൂനെയിലെ നെഹ്റു സ്റേഡിയത്തില്‍ നടന്ന നാലാം ഏകദിനത്തിലും വിജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ആകെ ഏഴു മത്സരങ്ങളുള്ള പരമ്പരയില്‍ 4-0ന് ഇന്ത്യ മുന്നിലാണ്.

45.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം നേടിയത്. രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ 20 ഓവറുകള്‍ക്കുള്ളില്‍ സച്ചിന്‍, യുവരാജ് സിംഗ്, സേവാംഗ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ദ്രാവിഡും സേവാംഗും ചേര്‍ന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ട് 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാമത് ഇന്ത്യക്ക് നഷ്ടമായ വിക്കറ്റ് വേണുഗോപാല റാവുവിന്റേതായിരുന്നു. ക്യാപ്റ്റനു ചേര്‍ന്ന ഇന്നിംഗ്സ് കളിച്ച രാഹുല്‍ ദ്രാവിഡ് 63 റണ്‍സെടുത്ത് പുറത്തായി. മഹേന്ദ്ര സിംഗ് ധോണിയും സുരേഷ് റെനയും ചേര്‍ന്നൊരുക്കിയ 84 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് ഇന്ത്യ ജയം കണ്ടത്. ഉജ്ജ്വലമായ സിക്സറിലൂടെയാണ് ധോണി വിജയലക്ഷ്യം നേടിയത്. ധോണി 43 പന്തില്‍ നിന്ന് 45 റണ്‍സും റെനെ 30 പന്തില്‍ നിന്ന് 39 റണ്‍സും എടുത്തു. വീരേന്ദ്ര സേവാംഗ് 48 റണ്‍സും വേണുഗോപാല റാവു 38 റണ്‍സും നേടി. ഇര്‍ഫാന്‍ പഠാന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

ശ്രീലങ്കക്ക് വേണ്ടി മുത്തയ്യ മുരളീധരന്‍ മൂന്നു വിക്കറ്റ് നേടി.

44റണ്‍സ് വിട്ടുകൊടുത്ത് ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുത അജിത് അഗാര്‍ക്കറാണ് മാന്‍ ഓഫ് ദ മാച്ച്.

പരമ്പരയിലെ അഞ്ചാംമത്സരം അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റേഡിയത്തില്‍ നവംബര്‍ ആറ് ഞായറാഴ്ച നടക്കും.

ഇന്ത്യക്ക് 262 റണ്‍സിന്റെ വിജയലക്ഷ്യം

പൂനെ: ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ നാലാംമത്സരത്തില്‍ ഇന്ത്യക്ക് 262 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.5 ഓവറില്‍ 261 റണ്‍സിന് എല്ലാവരും പുറത്തായി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ശ്രീലങ്കന്‍ ടീമിനെ ബാററിംഗിന് അയക്കുകയായിരുന്നു. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അട്ടപ്പട്ടു നേടിയ 87 റണ്‍സാണ് ശ്രീലങ്കയെ മികച്ച സ്കോറിലെത്താന്‍ സഹായിച്ചത്. എട്ടു റണ്‍സെടുത്ത കുമാര സംഗാകാരെ എല്‍ബിഡബ്ല്യൂവിന് പുറത്താക്കി അജിത് അഗാര്‍ക്കറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ജയസൂര്യയുടേതടക്കം അഞ്ച് വിക്കറ്റുകള്‍ അഗാര്‍ക്കര്‍ നേടി.

മലയാളി താരം ശ്രീശാന്ത്, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിംഗ്, വീരേന്ദ്ര സേവാംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

പൂനെയിലെ നെഹ്റു സ്റേഡിയത്തിലാണ് നാലാം ഏകദിനം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+